ആലപ്പുഴ: സംസ്ഥാനത്തെ മുപ്പതിനായിരത്തോളം ചുമട്ടുതൊഴിലാളികൾക്ക് സർക്കാർ കൊവിഡ് ദുരിതസഹായം പ്രഖ്യാപിക്കാത്തത് അനീതിയാണെന്ന് കേരള ചുമട്ടുതൊഴിലാളി ഫെഡറേഷൻ (എ.ഐ.ടി.യു.സി) ജില്ലാ പ്രസിഡന്റ് വി.ജെ.ആന്റണി ആരോപിച്ചു. ഇതര തൊഴിലാളി വിഭാഗത്തിന് സഹായം പ്രഖ്യാപിക്കുമ്പോഴും ക്ഷേമനിധി ബോർഡിൽ ലെവി അടയ്ക്കുന്ന ചുമട്ടുതൊഴിലാളികളെ അവഗണിക്കുകയാണ്. ഇവർക്ക് ധനസഹായം അനുവദിക്കാൻ മുഖ്യമന്ത്രിയും ക്ഷേമബോർഡും അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും വി.ജെ.ആന്റണി ആവശ്യപ്പെട്ടു.