ചേർത്തല:ബി.ഡി.ജെ.എസ് സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്ന അന്തരിച്ച ടി.വി.ബാബുവിന്റെ നിലവിലെ സാമ്പത്തിക ബാദ്ധ്യതകൾ പാർട്ടി ഏറ്റെടുക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി അറിയിച്ചു.

മ​റ്റുള്ളവരുടെ അവശതകൾ മാറ്റാനും അവകാശങ്ങൾ നേടാനും പോരാടുമ്പോൾ സ്വന്തം കുടുംബത്തിന്റെ കഷ്ടപ്പാടും തന്റെ ശാരീരിക അവശതയും ആരോടും പറയാതെ സ്വയം സഹിക്കുകയായിരുന്നു. വിവിധ ബാങ്കുകളിലുള്ള ലക്ഷങ്ങളുടെ ബാദ്ധ്യത പാർട്ടി തീർക്കും. അദ്ദേഹത്തിന്റെ വീട് വാസയോഗ്യമാക്കാനുള്ള നവീകരണ പ്രവർത്തനങ്ങൾ നടത്താൻ ബി.ഡി.ജെ.എസ് തൃശൂർ ജില്ലാ കമ്മി​റ്റിയെ ചുമതലപ്പെടുത്തി. കുടുംബത്തിന്റെ സാമ്പത്തിക ബുദ്ധിമുട്ട് പരിഹരിക്കാൻ മകന് സ്ഥിരം ജോലി നൽകും. വിദ്യാഭ്യാസ യോഗ്യതയ്ക്ക് അനുസരിച്ച് മികച്ച ശമ്പളം ലഭിക്കുന്ന ജോലിക്ക് പ്രമുഖ മാനേജ്‌മെന്റ് സ്ഥാപനവുമായി ധാരണയായെന്നും തുഷാർ അറിയിച്ചു.