ചേർത്തല:അലുമിനിയം ഫാബ്രിക്കേഷൻ തൊഴിലാളികൾക്ക് ധനസഹായം അനുവദിക്കണമെന്ന് ജില്ലാ അലുമിനിയം ഫാബ്രിക്കേഷൻ വർക്കേഴ്‌സ് അസോസിയേഷൻ (സി.ഐ.ടി.യു) ആവശ്യപ്പെട്ടു. തൊഴിലാളികൾക്കായി പ്രത്യേക ക്ഷേമനിധി ഇല്ലാത്ത സാഹചര്യത്തിൽ സർക്കാർ ആനൂകൂല്യങ്ങൾ ലഭിക്കുന്നതിന് ബുദ്ധിമുട്ട് നേരിടുകയാണ്. തൊഴിലുകൾ മുടങ്ങിയതോടെ നിത്യജീവിതം പോലും വളരെ കഷ്ടതയിലാണ്. അടിയന്തര സഹായം ലഭ്യമാക്കണമെന്നു ജില്ലാ സെക്രട്ടറി ഉല്ലാസ്‌ക്ലാസിക്കലും പ്രസിഡന്റ് കെ.ഡി.പ്രസന്നനും ആവശ്യപ്പെട്ടു.