അമ്പലപ്പുഴ: പീലിംഗി​ന് കൊണ്ടുവന്ന ദുർഗന്ധം വമിക്കുന്ന ചെമ്മീൻ പൊലീസ് പിടിച്ചെടുത്തു. നാലുപേർ അറസ്റ്റിൽ. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് ഒന്നാം വാർഡിൽ കാക്കാഴം പുതുവലിൽ റിയാസ് (37) ,കാക്കാഴം താഴ്ചയിൽ വീട്ടിൽ ഫൈസൽ (36), കാ ക്കാഴം പുതുവൽ വീട്ടിൽ നജി (30) ,പുതുവൽ വീട്ടിൽ ഷഫീക്ക് (63), എന്നിവരെയാണ് അമ്പലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രി ഒമ്പതോടെ കാക്കാഴം വ്യാസാ ജംഗ്ഷന് സമീപത്തുള്ള പീലിംഗ് സ്ഥാപനത്തിൽ എത്തിച്ച ചെമ്മീനാണ് പൊലീസ് പിടിച്ചെടുത്തത്.