ഹരിപ്പാട്: കരുവാറ്റ പഞ്ചായത്ത് ഒമ്പതാം വാർഡ് സാധിക ഭവനത്തിൽ പ്രസാദിന്റെ വീട്ടു പരിസരത്ത് പൊലീസ് നടത്തിയ പരിശോധനയിൽ 38 ലിറ്റർ കോട പിടികൂടി. പൊലീസിനെ കണ്ട് പ്രതി ഓടി രക്ഷപ്പെട്ടു.
ഇരുപതു ലിറ്ററിന്റെ രണ്ടു കന്നാസുകളിലായി സൂക്ഷിച്ചിരുന്ന കോടയാണ് പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഹരിപ്പാട് സി.ഐ ഫയാസ്, എസ്.ഐ ഹുസൈൻ, നവാസ്, നിഷാദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.