ഹരിപ്പാട് : മലപ്പുറത്തുനിന്നു ഓറഞ്ചുമായി വന്ന ലോറി ദേശീയപാതയിൽ നങ്ങ്യാർകുളങ്ങര ടി.കെ.എം.എം കോളജിനു സമീപം നിയന്ത്രണം വിട്ട് താഴ്ചയിലുള്ള പഴയ ദേശീയപാതയിലേക്ക് മറിഞ്ഞു. ലോറിയിൽ ഉണ്ടായിരുന്ന ഡ്രൈവർമാരായ മലപ്പുറം സ്വദേശികളായ സവാദ്, നവാസ് എന്നിവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
മലപ്പുറത്തെ തിരൂരിൽ നിന്നു തിരുവനന്തപുരം ചാല മാർക്കറ്റിലേക്ക് ഓറഞ്ചുമായി പോകുന്ന വഴി രാവിലെ 6 മണിയോടെ ആയിരുന്നു അപകടം. ഡ്രൈവർമാരെ ഹൈവേ പൊലീസ് എത്തി ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റോഡിൽ നിരന്ന ഓറഞ്ച് ഹേർട്ട് പ്രവർത്തകരുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ ബാസ്‌കറ്റുകളിൽ നിറച്ചു. ഡ്രൈവർ ഉറങ്ങിയതാകാം അപകടത്തിന് കരണമെന്നാണാണ് പ്രാഥമിക വിവരം.