ആലപ്പുഴ: സർക്കാർ, എയ്ഡഡ് കോളേജുകളിലെ പി.ജി വെയ്‌റ്റേജ് എടുത്ത് കളയാനുള്ള തീരുമാനത്തിനെതിരെ യൂത്ത്‌കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം നേതാക്കളും പ്രവർത്തകരും സ്വന്തം വീടുകളിലിരുന്നു വിദ്യഭ്യാസ വകുപ്പിന്റെ ഉത്തരവ് കത്തിച്ചു പ്രതിഷേധിച്ചു. ഉന്നത വിദ്യാഭ്യാസ വകുപ്പ് ഏപ്രിൽ ഒന്നിന് പുറത്തിറക്കിയ സർക്കുലർ പ്രാബല്യത്തിൽ വരുന്നതോടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മൂവായിരത്തോളം നിയമനങ്ങൾ ഇല്ലാതാകും. സംസ്ഥാനത്ത് അപ്രഖ്യാപിത നിയമന നിരോധനത്തിന് സർക്കാർ കൂട്ടുനിൽക്കുകയാണെന്നും സംസ്ഥാന ജനറൽ സെക്രട്ടറി എം.പി. പ്രവീൺ പറഞ്ഞു.