ആലപ്പുഴ: കൊവിഡ് വിലക്കിനെത്തുടർന്ന് ബുദ്ധിമുട്ടുന്ന വയോജനങ്ങൾക്ക് ഫോൺ വഴി ചികിത്സയൊരുക്കുകയാണ് കേരള വയോജന വേദി.സംഘടനയുടെ സംസ്ഥാനതല നോഡൽ ഓഫീസറും ആലപ്പുഴ മെഡിക്കൽ കോളേജ് മെഡിസിൻ വിഭാഗം പ്രൊഫസറുമായ ഡോ. ബി. പദ്മകുമാറാണ് ഹെൽത്ത് എയ്ജിംഗ് പദ്ധതിയുടെ ഭാഗമായി ചികിത്സ നൽകുന്നത്.
വിഷുദിനമായ 14ന് വൈകിട്ട് മൂന്നിന് ചികിത്സയ്ക്ക് തുടക്കമാകും. ചികിത്സ തികച്ചും സൗജന്യമായിരിക്കുമെന്ന് വയോജനവേദി സംസ്ഥാന വൈസ് പ്രസിഡന്റ് പ്രൊഫ. എൻ. ഗോപിനാഥൻ പിള്ള, ജില്ലാ സെക്രട്ടറി പി. ആർ. പുരുഷോത്തമൻ പിള്ള എന്നിവർ അറിയിച്ചു.
കുറിപ്പടി മെസേജ് വഴി
ചൊവ്വ, വെള്ളി ദിവസങ്ങളിലാണ് വയോജനങ്ങൾക്ക് ചികിത്സ നൽകുന്നത്. വൈകിട്ട് മൂന്നിനും അഞ്ചിനുമിടയിൽ പദ്ധതിയുടെ ജില്ലാ കൺവീനർ എം. ശ്രീകുമാരൻ തമ്പിയുടെ 9747192686 എന്ന നമ്പരിലേക്കാണ് വിളിക്കേണ്ടത്. ഡോക്ടർ നിർദ്ദേശിക്കുന്ന മരുന്നുകളുടെ പേര് വ്യക്തമാകുന്നില്ലെങ്കിൽ കുറിപ്പടി വാട്ട്സാപ്, എസ്. എം. എസ് വഴി നൽകും.