ചേർത്തല:കെ.കെ.കുമാരൻ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി അതിജീവനം ആരോഗ്യ വണ്ടി യാത്ര ആരംഭിച്ചു.കച്ചവട സ്ഥാപനങ്ങളിലെ ജീവനക്കാരെയും അവശ്യ സർവ്വീസിലുള്ള സർക്കാർ ജീവനക്കാരെയും ബാങ്കു ജീവനക്കാരെയും പരിശോധിക്കാനുള്ള ആധുനിക സംവിധാനങ്ങളുള്ളതാണ് ആരോഗ്യ വണ്ടി.
തെർമൽ സ്‌കാനർ ഉൾപ്പെടെയുള്ള സംവിധാനങ്ങളുമായി ഡോക്ടർമാരും നഴ്‌സുമാർ ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകരുമാണ് ആരോഗ്യ വണ്ടിയിലുള്ളത്. മന്ത്റി ഡോ.ടി.എം.തോമസ് ഐസക്ക് ഉദ്ഘാടനം ചെയ്തു.ചേർത്തല താലൂക്ക് ആശുപത്രിയിലെ ഡോ.ബിൻസി പി.കുഞ്ഞപ്പൻ, ഡോ.മേഘന മധു എന്നിവർ നേതൃത്വം നൽകി. എസ്.എൽ.പുരം കെ.എസ്.ഇ.ബി സെക്ഷൻ ഓഫീസിലെ ജീവനക്കാരെയാണ് ആദ്യം പരിശോധിച്ചത്.തുടർന്ന് എസ്.എൽ പുരം മാർക്കറ്റിലെ കച്ചവടക്കാരെയും പരിശോധിച്ചു. ചെയർമാൻ എസ്.രാധാകൃഷ്ണൻ,സെക്രട്ടറി പി.എസ്.കുഞ്ഞപ്പൻ,ട്രഷറർ അഡ്വ.എം.സന്തോഷ് കുമാർ,ടി.വി.ബൈജു,സി.വി. മനോഹരൻ,കെ.പൊന്നപ്പൻ,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രഭ മധു, ജമീല പുരുഷോത്തമൻ എന്നിവരും ആരോഗ്യ വണ്ടിയെ അനുഗമിച്ചു.തുടർ ദിവസങ്ങളിൽ കിടപ്പു രോഗികളുടെ വീടുകളിലെത്തി പരിശോധിക്കുന്ന പദ്ധതികൾക്കും ആരോഗ്യ വണ്ടിയിൽ രൂപം കൊടുത്തിട്ടുണ്ടെന്ന് ചെയർമാൻ എസ്.രാധാകൃഷ്ണൻ അറിയിച്ചു.