ആലപ്പുഴ: ലോക്ക് ഡൗൺ മൂലം ദുരിതത്തിലായ വൃക്കരോഗിക്ക് ഡയാലിസിസ് കിറ്റുമായി എസ്.എൻ.ഡി.പി യോഗം മാവേലിക്കര യൂണിയൻ. മാവേലിക്കര ടൗൺ നോർത്ത് ശാഖാംഗം പ്രായിക്കര കടവിൽ രത്നമ്മയ്ക്കാണ് (60) യൂണിയൻ തുണയായത്.
യൂണിയൻ ഹെൽപ്പ് ലൈൻ മുഖേനയാണ് സൗകര്യം ഒരുക്കിയത്. മകൻ അനീഷിന്റെ താത്കാലിക ജോലിയിൽ നിന്നുള്ള വരുമാനത്തിലാണ് കുടുംബം കഴിയുന്നത്. ഭർത്താവ് വിദ്യാധരൻ പക്ഷാഘാതം വന്ന് തളർന്ന് ചികിത്സയിലും. ഇരു വൃക്കകളും തകരാറിലായ രത്നമ്മയ്ക്ക് ആഴ്ചയിൽ രണ്ട് ഡയാലിസിസ് വേണം. ശാഖാ യോഗം ഭാരവാഹികളും ചെറിയ സഹായങ്ങളുമായി കുടുംബത്തോടൊപ്പം ഉണ്ട്. സൗജന്യ ഡയാലിസിസിന് ശ്രമങ്ങൾ നടക്കുന്നതിനിടെയാണ് ലോക്ക് ഡൗൺ നിലവിൽ വന്നതും പിന്നീട് യൂണിയൻ ഇടപെട്ടതും.
യൂണിയൻ അഡ്മിനിസ്ട്രേറ്റർ അഡ്വ. സിനിൽ മുണ്ടപ്പള്ളി വീട്ടിലെത്തി കിറ്റ് കൈമാറി. ജയകുമാർ പാറപ്പുറത്ത്, രാജൻ ഡ്രീംസ്, ഗോപൻ ആഞ്ഞിലിപ്ര, വിനു ധർമ്മരാജ്, അജി പേരാത്തേരിൽ, രഞ്ജിത് രവി, രാജീവ്, ശ്രീജിത്ത്, അനിൽകുമാർ ഇരുത്തൂർ, ശാഖാ യോഗം പ്രസിഡന്റ് പ്രസാദ്, ദേവരാജ്, ദയകുമാർ ചെന്നിത്തല എന്നിവർ പങ്കെടുത്തു.
പൊതിച്ചോർ വിതരണം
യൂണിയന്റെ ആഭിമുഖ്യത്തിലുള്ള പൊതിച്ചോർ വിതരണം 12-ാം ദിവസമായ ഇന്നലെ ചുനക്കര മേഖലയുടെ നേതൃത്വത്തിലാണ് നടന്നത്. ഇന്ന് തെക്കേക്കര മേഖലയിലെ 295-ാം നമ്പർ കുറത്തികാട് ശാഖായോഗമാണ് വിതരണം നടത്തുന്നത്. 14 വരെ പൊതിച്ചോർ വിതരണമുണ്ടാവും. യൂണിയന്റെ ആഭിമുഖ്യത്തിൽ ടെലി മെഡി. കൗൺസിലിംഗുമുണ്ട്. ജനറൽ വിഭാഗം എസ്.എൻ ആശുപത്രി ചാരുംമൂട്- ഡോ.സുശീലൻ: 9142288889, ആയുർവേദം- എസ്.ഡി.വി ആയർ വൈദ്യശാല മേധാവി
ഡോ.വിഭു മുരളീധരൻ: 9847043327.