ആലപ്പുഴ: ഓപ്പറേഷൻ സാഗർ റാണിയുടെ ഭാഗമായി ഭക്ഷ്യ സരക്ഷാ വിഭാഗവും ഫിഷറീസ് ഉദ്യോഗസ്ഥരും ഇന്നലെ മത്സ്യ മാർക്കറ്റുകളിൽ നടത്തിയ പരിശോധനയിൽ വഴിച്ചേരി മാർക്കറ്റിൽ നിന്നു 50 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചു.

നഗരത്തിലെയും കുട്ടനാട്ടിലെയും മത്സ്യമാർക്കറ്റുകളിലാണ് പരിശോധന നടത്തിയത്. വഴിച്ചേരി മർക്കറ്റിൽ പച്ച മത്സ്യവും വിഷമത്സ്യവും ഇടകലർത്തി വച്ചായിരുന്നു വില്പന. ചൂര, നെയ്മീൻ ഇനങ്ങളാണ് പിടിച്ചെടുത്തത്. ഫുഡ് സേഫ്ടി ഓഫീസർമാരായ ചിത്ര മേരി തോമസ്, ജിഷാ രാജ്, ഫിഷറീസ് എസ്.ഐ ദീപു എന്നിവർ പരിശോധനകൾക്കു നേതൃത്വം നൽകി.