കുട്ടനാട്: കൊവിഡ് പശ്ചാത്തലത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് വിഷുക്കൈനീട്ടവുമായി എസ്.എൻ.ഡി.പി യോഗം കുട്ടനാട് സൗത്ത് യൂണിയൻ രംഗത്ത്. യൂണിയനിലെ 39 ശാഖാ ഭാരവാഹികളുടെ നേതൃത്വത്തിൽ 120 രോഗികൾക്കാണ് ചികിത്സാ ധനസഹായം നൽകുന്നത്. യൂണിയൻ ചെയർമാൻ ജെ. സദാനന്ദന്റെ അദ്ധ്യക്ഷതയിൽ കൂടിയ ആലോചനായോഗത്തിൽ കൺവീനർ അഡ്വ. പി. സുപ്രമോദം റിപ്പോർട്ട് അവതരിപ്പിച്ചു വൈസ് ചെയർമാൻ എൻ.മോഹൻ ദാസ്, ജോയിന്റ് കൺവീനർ എ.ജി. സുഭാഷ്, കമ്മിറ്റി അംഗം വി.പി. സുജീന്ദ്ര ബാബു എന്നിവർ സംസാരിച്ചു. അർഹരായവരെ കണ്ടെത്തി ധനസഹായം നൽകാൻ ശാഖ ഭാരവാഹികൾക്ക് നിർദ്ദേശം നൽകി. ഓരോ ശാഖയ്ക്കുമുള്ള തുക ശാഖ സെക്രട്ടറിമാരെ യൂണിയൻ ഭാരവാഹികൾ ഏൽപ്പിച്ചു

.