കുട്ടനാട്: വിഷുദിനത്തിൽ എസ്.എൻ.ഡി.പി യോഗം കുട്ടനാട് യൂണിയൻ പരിധിയിലെ എട്ട് പഞ്ചായത്തുകളിലെ കമ്മ്യൂണിറ്റി കിച്ചണുകളിലേക്കുള്ള ഭക്ഷണ ചെലവ് യൂണിയൻ കൈമാറുന്നതിന്റെ ഉദ്ഘാടനം വൈസ് ചെയർമാൻ എം.ഡി. ഓമനക്കുട്ടൻ നിർവ്വഹിച്ചു. കൈനകരി പഞ്ചായത്ത് പ്രസിഡന്റ് ഷീല സജീവ് സഹായം ഏറ്റുവാങ്ങി. യൂണിയൻ കൺവീനർ സന്തോഷ് ശാന്തി, അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗം എ.കെ. ഗോപിദാസ് തുടങ്ങിയവർ പങ്കെടുത്തു.
നെടുമുടി, ചമ്പക്കുളം, രാമങ്കരി, വെളിയനാട്, പുളിങ്കുന്ന്, കാവാലം, നീലംപേരൂർ എന്നീ പഞ്ചായത്തുകളിലെ കമ്മ്യൂണിറ്റി കിച്ചണുകൾക്കും ധനസഹായം നൽകി. വിവിധ പഞ്ചായത്തുകളിൽ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗങ്ങളായ എം.പി. പ്രമോദ്, ടി.എസ്. പ്രദീപ് കുമാർ, അഡ്വ. അജേഷ് കുമാർ, കെ.കെ. പൊന്നപ്പൻ, പി.വി. ദിലീപ്, വനിതാ സംഘം യൂണിയൻ ഭാരവാഹികളായ സജിനി മോഹനൻ, സ്മിത മനോജ്, ബീന സാബു, യൂത്ത് മൂവ്മെന്റ് യൂണിയൻ ഭാരവാഹികളായ പി.ആർ. രതീഷ്, ടി.ആർ. അനീഷ് തുടങ്ങിയവർ പങ്കെടുത്തു.