y

ആലപ്പുഴ: വീട് കേന്ദ്രീകരിച്ച് വാറ്റ് നടത്തിയ അഞ്ചംഗ സംഘത്തെ നോർത്ത് പൊലീസ് പിടികൂടി. ആര്യാട് പഷ്ണമ്പലത്ത് വീട്ടിൽ മഹേഷ് മഹേന്ദ്രൻ (35), സഹോദരൻ ധനേഷ് മഹേന്ദ്രൻ, കൊല്ലംപറമ്പ് വിഷ്ണു സുജാതൻ (31), വഴിത്തലയ്ക്കൽ റിഷ്ണു കുഞ്ഞുമോൻ (27), കാരിക്കുഴിയിൽ പ്രവീൺ രാജേന്ദ്രപ്രസാദ് എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് രണ്ടര ലിറ്റർ ചാരായവും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. നോർത്ത് പൊലീസിന്റെ ഓപ്പറേഷൻ ബൂട്ട്ലെഗിങ്ങിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് അറസ്റ്റ്. എസ്.ഐമാരായ ഭുവനേന്ദ്രബാബു, ഉദയൻ, പോൾസൺ, സി.പി.ഒമാരായ വികാസ്, ജോസഫ് ജോയ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. ഇവരെ റിമാൻഡ് ചെയ്തു.