ആലപ്പുഴ: ലോക്ക് ഡൗൺ ലംഘനത്തിന് ജില്ലയിൽ ഇന്നലെ 227 കേസുകൾ രജിസ്റ്റർ ചെയ്തു. 240 പേർ പകർച്ചവ്യാധി നിയന്ത്രണ നിയമം അനുസരിച്ച് അറസ്റ്റിലായി. 138 വാഹനങ്ങൾ പിടിച്ചെടുത്തു. ക്വാറന്റൈൻ ലംഘിച്ചതിന് ഒരാൾക്കെതിരെയും ലോക്ക്ഡൗൺ ലംഘിച്ചതിന് 16 പേർക്കെതിരെയും റോഡരികിലും മറ്റ് സ്ഥലങ്ങളിലും നിന്നതിന് ഏഴ് കേസുകളിലായി 20 പേർക്കെതിരെയും വ്യാജ സത്യവാങ്മൂലം ഉപയോഗിച്ച് യാത്ര ചെയ്തതിന് 12 പേർക്ക് എതിരെയും സത്യവാങ് മൂലം ഇല്ലാതെ യാത്രചെയ്തതിന് 22 പേർക്കെതിരെയുമാണ് കേസ്. വ്യാജചാരായ നിർമ്മാണത്തിന് അഞ്ച് കേസുകളിൽ 10 പേർക്കും ചീട്ടുകളിയുമായി ബന്ധപ്പെട്ട നാലു കേസുകളിൽ 13 പേർക്കും അനുവാദം ഇല്ലാതെ കടകൾ തുറന്നതിന് ഒൻപതു പേർക്കുമെതിരെ കേസെടുത്തു.