a

മാവേലിക്കര: വീട്ടിൽ സൂക്ഷിച്ചിരുന്ന 310 ലിറ്റർ കോടയും രണ്ടര ലിറ്റർ ചാരായവും വാറ്റുപകരണങ്ങളുമായി രണ്ടുപേർ പിടിയിൽ. വീട്ടുടമ ഉൾപ്പെടെ രണ്ടുപേർ ഓടി രക്ഷപ്പെട്ടു.

തഴക്കര കുന്നം കണ്ണങ്കര വീട്ടിൽ മഹേഷ് (39), എണ്ണയ്ക്കാട് പെരിങ്ങലിപ്പുറം ആറ്റുമാലിൽ ബെന്നി (43) എന്നിവരാണ് പിടിയിലായത്. ഇവർക്കൊപ്പം ഉണ്ടായിരുന്ന വഴുവാടി മൂതയിൽ കിഴക്കതിൽ ഭവിത്കുമാർ, കൊല്ലകടവ് സ്വദേശി സന്തോഷ് എന്നിവരാണ് രക്ഷപ്പെട്ടത്. ഇന്നലെ ഉച്ചയ്ക്ക് ഒരുമണിയോടെയാണ് ഭവിത്കുമാറിന്റെ വീട്ടിൽ എക്സൈസ് സംഘം പരിശോധനയ്ക്കെത്തിയത്. ഇവിടെ നിന്ന് 310 ലിറ്റർ കോടയും 2.5 ലിറ്റർ ചാരാവും വാറ്റുപകരണങ്ങള്ളും പിടിച്ചെടുത്തു. ആവശ്യക്കാർ എത്തുന്നതനുസരിച്ച് പ്രത്യേക പ്രഷർക്കുക്കറിൽ വാറ്റി നൽകുന്നതായിരുന്നു രീതി. ലിറ്ററിന് 1500 മുതൽ 2000 രൂപ വരെയാണ് വാങ്ങിയിരുന്നതെന്ന് എക്‌സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു.

മാവേലിക്കര റേഞ്ച് എക്‌സൈസ് ഇൻസ്‌പെക്ടർ ആർ.ജയരാജിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ അസി.ഇൻസ്‌പെക്ടർകെ.ബിജു, ട്രെയിനിംഗ് ഇൻസ്‌പെക്ടർ എ.അഖിൽ, പ്രിവന്റീവ് ഓഫീസർ ജെ.കൊച്ചുകോശി, സി.ഇ.ഒമാരായ കെ.അനിൽകുമാർ, കെ.ബിജു, ജി.ജയകൃഷ്ണൻ, എസ്.സജേഷ്, ഇ.ഡി.സുരേഷ് തുടങ്ങിയവർ പങ്കെടുത്തു. വാജമദ്യം സംബന്ധിച്ച വിവരങ്ങൾ 0479 2340270, 9400069502, 9496499228 എന്നീ നമ്പരുകളിൽ അറിയിക്കണണമെന്ന് എക്‌സൈസ് ഇൻസ്‌പെക്ടർ ആർ.ജയരാജ് അറിയിച്ചു.