അമ്പലപ്പുഴ: മദ്യപിച്ച് ലക്കുകെട്ട് കുപ്പിയിൽ വാറ്റുചാരായവുമായി ബൈക്കിലെത്തി മറിഞ്ഞുവീണ യുവാവ് പൊലീസ് പിടിയിൽ. തോട്ടപ്പള്ളി സുരേഷ് ഭവനിൽ സുരേഷിനെയാണ് (37) അമ്പലപ്പുഴ പൊലീസ് പിടികൂടിയത്.

തോട്ടപ്പള്ളി കൊട്ടാരവളവിൽ ദേശീയ പാതയോരത്താണ് സംഭവം. ഇയാൾ വീണതുകണ്ട് ഓടിയെത്തിയ നാട്ടുകാർ എഴുന്നേൽപ്പിക്കാൻ ശ്രമിച്ചപ്പോഴാണ് അമിതമായി മദ്യപിച്ചിട്ടുണ്ടെന്ന് ബോദ്ധ്യമായത്.

പ്ലാസ്റ്റിക് കുപ്പിയിൽ വാറ്റുചാരായവും കണ്ടെത്തി. തുടർന്ന് നാട്ടുകാർ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. അബോധാവസ്ഥയിലായിരുന്ന സുരേഷിനെ തുടർന്ന് പൊലീസ് അറസ്റ്റു ചെയ്തു.