മാവേലിക്കര: പ്രവാസികളെ എത്രയും പെട്ടെന്ന് നാട്ടിൽ തിരികെയെത്തിക്കാനുള്ള നടപടികൾ കേന്ദ്ര സർക്കാർ ആരംഭിക്കണമെന്ന് കോൺഗ്രസ് ലോക്‌സഭ ചീഫ് വിപ്പ് കൊടിക്കുന്നിൽ സുരേഷ് എം.പി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.
അന്തർദേശീയ ലോക്ക് ഡൗൺ നിലനിൽക്കുന്ന സാഹചര്യത്തിൽ ജി.സി.സി രാഷ്ട്രത്തലവന്മാരോട് ചർച്ചകൾ നടത്തി കൊവിഡ് വ്യാപന ഭീഷണി ഏറ്റവുമധികമുള്ള ലേബർ ക്യാമ്പുകളിൽ കഴിയുന്ന തൊഴിലാളികളെയും മുതിർന്ന പൗരന്മാരെയും ഗർഭിണികളെയും കുട്ടികളെയും ഘട്ടംഘട്ടമായി പ്രത്യേക വിമാനങ്ങളിൽ നാട്ടിൽ എത്തിക്കാനുള്ള സാദ്ധ്യത കേന്ദ്ര സർക്കാർ ആരായണമെന്നും കൊടിക്കുന്നിൽ സുരേഷ് ആവശ്യപ്പെട്ടു.