മാവേലിക്കര: കശുഅണ്ടിക്കറ ശേഖരിക്കുന്ന ടാങ്കിന്റെ സ്ളാബ് തകർന്ന് കുഴിയിൽ വീണ പോത്തിനെ നാട്ടുകാരുടെ സഹായത്തോടെ ഫയർഫോഴ്സ് രക്ഷിച്ചു. കുറത്തികാട് ചുരല്ലൂർ തെക്ക് കശുഅണ്ടി ഫാക്ടറിയിലെ 12 അടി താഴ്ചയുള്ള ടാങ്കിലാണ് പോത്ത് വീണത്.
ഫാക്ടറി ഉടമ കുണ്ടറ സ്വദേശിയുടെതാണ് പോത്ത്. പഴയ ഹോസ് ഉപയോഗിച്ച് ഒരു മണിക്കൂർ പരിശ്രമിച്ചാണ് പോത്തിനെ കെട്ടി വലിച്ച് കയറ്റിയത്. ഫയർഫോഴ്സ് സ്റ്റേഷൻ ഓഫീസർ എസ്.താഹ, സീനിയർ ഫയർ ഓഫീസർമാരായ ഷാജി, എം.മനോജ്കുമാർ, എസ്.സജേഷ്, റോബിൻസൺ, ഡ്രൈവർ വി.ശിവപ്രസാദ്, ഹോംഗാർഡുമാരായ തങ്കപ്പൻ, ഗോപി, ശശീന്ദ്രൻ എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.