ആലപ്പുഴ: കയർ തൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങളായവർക്ക് സർക്കാർ പ്രഖ്യാപിച്ച ധനസഹായം ലഭിക്കാൻ സി.പി.എം പ്രാദേശിക നേതാക്കൾ ക്ഷേമനിധി അംഗങ്ങളുടെ വീടുകളിൽ കയറി അംഗത്വ കാർഡും ബാങ്ക് അക്കൗണ്ടിന്റെ പകർപ്പും ആവശ്യപ്പെട്ടുന്നത് രാഷ്ട്രീയ പ്രേരിതമാണന്ന് ഡി.സി.സി പ്രസിഡന്റ് എം.ലിജു പറഞ്ഞു. സി.പി.എം പ്രവർത്തകരെ അംഗത്വ കാർഡും ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഏൽപ്പിച്ചില്ലങ്കിൽ പണം ലഭിക്കില്ല എന്ന രാഷ്ട്രീയ പ്രചാരണമാണ് നടത്തുന്നത്. ക്ഷേമനിധി അംഗങ്ങളെ ഭീഷണിപ്പെടുത്തി അവരുടെ ക്ഷേമനിധി കാർഡും മറ്റ് വിവരങ്ങളും കൈവശപ്പെടുത്തുന്നത് പ്രതിഷേധാർഹമാണെന്ന് ലിജു പറഞ്ഞു