മാവേലിക്കര: ലോക്ക് ഡൗൺ കാലത്ത് കൗതുക മത്സരങ്ങളൊരുക്കി പൂർവ്വ വിദ്യാർത്ഥികളുടെ വാട്ട്സാപ്പ് ഗ്രൂപ്പ്. കൊയ്പള്ളികാരാഴ്മ ഹൈസ്കൂളിലെ ആത്മ എന്ന പൂർവ്വ വിദ്യാർത്ഥി സംഘടനയാണ് ഗ്രൂപ്പിൽ വ്യത്യസ്ത മത്സരങ്ങൾ നടത്തുന്നത്. ഒന്നാം ദിവസം സമേതം കുടുംബചിത്ര മത്സരവും തുടർന്ന് പാട്ട് പെട്ടി മധുരവും ഒരുക്കി. കൃഷി കൂട്ടം, പുന്തോട്ടം, എന്റെ കഴിവ്, നാലു മണി പലഹാരം, മൊഴിമുത്തുകൾ ഇങ്ങനെ പോകുന്നു മത്സരങ്ങളുടെ നിര. മത്സങ്ങൾക്കുള്ള സമ്മാനങ്ങൾ ഒത്തുകൂടൽ നടത്തി വിതരണം ചെയ്യും. നൂറോളം അംഗങ്ങളുള്ള ഗ്രൂപ്പ് സഹപാഠിക്കൊരു വാഹനം, സഹപാഠിക്ക് ഫോൺ തുടങ്ങി നിരവധി സേവന പദ്ധതികളും നടപ്പാക്കിയിട്ടുണ്ട്.