വൈപ്പിൻ: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നിർദേശമനുസരിച്ച് ഈ വർഷത്തെ വിഷുദിനം പ്രാർത്ഥനാദിനമായി ആചരിക്കുമെന്ന് യോഗം വൈപ്പിൻ യൂണിയൻ പ്രസിഡന്റ് ടി.ജി.വിജയനും സെക്രട്ടറി പി.ഡി.ശ്യാംദാസും അറിയിച്ചു.

ലോകശാന്തിക്കും സമാധാനത്തിനും വേണ്ടിയും രോഗദുരിതങ്ങളിൽ നിന്ന് മാനവരാശിയെ രക്ഷിക്കണമെന്ന് അപേക്ഷിച്ചുകൊണ്ടുമാണ് പ്രാർത്ഥനദിനാചരണം.

14ന് രാവിലെ 7നും 8നും ഇടയ്ക്ക് എല്ലാ ഭവനങ്ങളിലും ഗുരുദേവ ചിത്രം പുഷ്പമാല്യങ്ങൾ കൊണ്ട് അലങ്കരിച്ച് 5 തിരിയിട്ട നിലവിളക്ക് കൊളുത്തി സുഗന്ധദ്രവ്യങ്ങൾ പുകച്ച് കുടുംബാംഗങ്ങൾ എല്ലാവരും ഒന്നിച്ചിരുന്ന് പ്രാർത്ഥിക്കും. ഗുരുസ്‌മരണ,ഗുരുഷഡ്ഗം,ഗുരുസ്തവം എന്നിവയും ഗുരുദേവൻ അരുൾചെയ്ത ഭദ്രകാള്യഷ്‌ടകം, പിണ്ഡനന്ദി, ദൈവദശകം, ഗദ്യപ്രാർത്ഥന എന്നിവയുമാണ് ചൊല്ലേണ്ടത്.