vat-nrnd

ചാരുംമൂട്: നൂറനാട് മലയിൽ മൂക്കിന് താഴെ തൊട്ടയ് ക്കാട്ട് കുളത്തിന്റെ ഭാഗത്ത് നൂറനാട് എക്സൈസ് സംഘം നടത്തിയ റെയ്ഡിൽ 105 ലിറ്റർ കോടയും വാറ്റുപകരണങ്ങളും പിടികൂടി. റെയ്ഡിന് പ്രിവന്റീവ് ഓഫീസർ കെ.സദാനന്ദൻ, ജി.സന്തോഷ് കുമാർ സി.ഇ.ഒ മാരായ അബ്‌ദുൾ റിയാസ്, സിനു ലാൽ, അനു, ശ്യാം, അനിതകുമാരി എന്നിവർ പങ്കെടുത്തു.