തുറവൂർ: വളമംഗലത്തെ പടക്കവില്പന കടകളിലും വീടുകളിലും നടത്തിയ പരിശോധനയിൽ 5 പേർക്കെതിരെ കുത്തിയതോട് പൊലീസ് കേസെടുത്തു.

ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ പാലിക്കാതെ ഈസ്റ്റർ, വിഷു ആഘോഷങ്ങളുമായി ബന്ധപ്പെട്ട് പടക്കങ്ങളുടെ വൻശേഖരവുമായി വില്പന കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നതായി രഹസ്യവിവരം ലഭിച്ചതിനെ തുടർന്നാണ് കുത്തിയതോട് സ്റ്റേഷൻ ഹൗസ്ഓഫീസർ മുഹമ്മദ് ഷിയാസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇന്നലെ രാവിലെ മുതൽ ഉച്ചയ്ക്ക് രണ്ട് വരെ വ്യാപകമായി റെയ്ഡ് നടത്തിയത്. ചാക്കുകണക്കിന് പടക്കങ്ങൾ പിടിച്ചെടുത്തു. ലൈസൻസിൽ പറഞ്ഞതിനെക്കാൾ കൂടുതൽ പടക്ക സാധനങ്ങൾ സൂക്ഷിച്ചതിന്റെ പേരിലാണ് 3 കടയുടമകൾക്കെതിരെ കേസെടുത്തത്. അനധികൃതമായി പടക്കങ്ങൾ വീൽപ്പനക്കായി സൂക്ഷിച്ച കേസിൽ 2 വീട്ടുകാർക്കെതിരെയും കേസെടുത്തതായി പൊലീസ് പറഞ്ഞു.