ചേർത്തല:തണ്ണീർമുക്കം പഞ്ചായത്ത് നാലാം വാർഡിൽ കട്ടച്ചിറ കന്നിട്ട കടവ് ഭാഗത്തുനിന്നും ഒമ്പത് ലി​റ്റർ ചാരായവും 120 ലിറ്റർ കോടയും വാ​റ്റുപകരണങ്ങളും പിടികൂടി. പ്രീവന്റീവ് ഓഫീസർ എ.കുഞ്ഞുമോന്റെ നേതൃത്വത്തിൽ സിവിൽ എക്‌സൈസ് ഓഫീസർമാരായ കെ.ആർ.ഗിരീഷ് കുമാർ,കെ.ടി.കലേഷ്,തസ്ലീം എന്നിവരാണ് റെയ്ഡിൽ പങ്കെടുത്തത്. പ്രതിയെ കണ്ടെത്താനുള്ള അന്വേഷണം എക്‌സൈസ് ഊർജിതമാക്കി.