അമ്പലപ്പുഴ: വീട്ടിലേക്ക് വെള്ളമെടുക്കാൻ പോയ ഗായകൻ കൂടിയായ പുന്നപ്ര കപ്പക്കട കാട്ടുങ്കൽ വെളിയിൽ സജേഷ് പരമേശ്വരനെ (46) പുന്നപ്ര പൊലീസ് കസ്റ്റഡിയിൽ എടുത്തതായി പരാതി. മതിയായ രേഖകളില്ലാതെയാണ് ഇദ്ദേഹം യാത്ര ചെയ്തതെന്ന് പൊലീസ് പറയുന്നു. കാർ കസ്റ്റഡിയിൽ എടുത്തശേഷം സജേഷിനെ ജാമ്യത്തിൽ വിട്ടു.