ആലപ്പുഴ: കൊവിഡ് കാലത്ത് ജനങ്ങൾക്ക് മാനസിക ഉണർവിന് ഓൺലൈൻ കലോത്സവം ഒരുക്കുകയാണ് പാതിരപ്പള്ളിയിലെ സ്നേഹജാലകം. പ്രവർത്തന പരിധിയിലുള്ള പ്രദേശത്തെ മുഴുവൻ കുടുംബങ്ങളെയും കൂട്ടിയിണക്കിയാണ്, ജനകീയ ഭക്ഷണശാല. ജനകീയ ലാബ് തുടങ്ങി വേറിട്ട പ്രവർത്തനങ്ങൾ നടത്തിയ പാതിരപ്പള്ളിയിലെ സി.ജി.ഫ്രാൻസീസ് സ്മാരക ട്രസ്റ്റ് 'സ്‌നേഹ ജാലകം കലോത്സവം സംഘടിപ്പിക്കുന്നത്.
വാട്സ് ആപ് ഗ്രൂപ്പിന്റെ പ്ലാറ്റ്‌ഫോമിൽ നടത്തുന്ന കലോത്സവം മന്ത്രി ഡോ. ടി.എം.തോമസ് ഐസക് ഉദ്ഘാടനം ചെയ്തു. സ്‌നേഹജാലകത്തിന്റെ പ്രവർത്തന പരിധിയായ മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്ത് 8 മുതൽ 15 വരെയുള്ള വാർഡുകളിലെയും ആര്യാട് ഗ്രാമപഞ്ചായത്ത് 16, 17 വാർഡുകളിലെയും കുടുംബങ്ങൾക്ക് കലോത്സവത്തിൽ പങ്കെടുക്കാം.വിജയികൾക്ക് കാഷ് അവാർഡ് ഉൾപ്പെടെയുള്ള സമ്മാനങ്ങൾ നൽകും. ഗാനാലാപനം, സാഹിത്യ രചന, ചിത്രരചന,നൃത്തം,വീട്ടിലെ പാട്ട് (ഡസ്‌ക്കിലിടച്ച്), മുത്തശ്ശി കഥ, ലൂഡോ, ചെസ് തുടങ്ങിയവയിലാണ് ഓൺലൈൻ മത്സരങ്ങൾ, സ്ത്രീകൾക്കായി രുചിക്കൂട്ട് വീഡിയോ, വെജിറ്റബിൾ കാർ വിങ്ങ് വീഡിയോ, നാട്ടറിവ്, പൂന്തോട്ടം, എ ബ്രോയിഡറി, പുതു തലമുറ മത്സരങ്ങൾട്രോൾ മേക്കിംഗ്, ടാലന്റ് ഷോ, ടിക്ക് ടോക്ക്, സ്മ്യൂൾ സോങ്ങ് , മൊബൈൽ ഫിലിം മേക്കിംഗ്, മൊബൈൽ ഫോട്ടോഗ്രാഫി തുടങ്ങി 30 മത്സര ഇനങ്ങളാവും ഉണ്ടാവും. സബ് ജൂനിയർ, ജൂനിയർ, യൂത്ത്, സീനിയർ, സൂപ്പർ സീനിയർ എന്നിങ്ങനെ അഞ്ച് വിഭാഗങ്ങളിലായിട്ടാണ് മത്സരം.