ആലപ്പുഴ: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കൊച്ചി, പൊന്നാനി, കോഴിക്കോട്, കണ്ണൂർ, കാസർകോഡ് ജില്ലകളിൽ ഇന്ന് രാത്രി 11.30 വരെ വേലിയേറ്റം മൂലം തീരത്തോട് ചേർന്നുള്ള കടൽമേഖല
പ്രക്ഷുബ്ധമാകാനും താഴ്ന്ന പ്രദേശങ്ങളിൽ വേലിയേറ്റ സമയങ്ങളിൽ വെള്ളം കയറാനുമുള്ള സാദ്ധ്യതയുണ്ടെന്ന് ദേശീയ സമുദ്റ പഠന കേന്ദ്രം അറിയിച്ചു. തീരമേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം. വള്ളങ്ങളും മത്സ്യ ബന്ധന ഉപകരണങ്ങളും കെട്ടിയിട്ട് സംരക്ഷിക്കാൻ ശ്രദ്ധിക്കുക. കടലാക്രമണ ഭീഷണി നിലനിൽക്കുന്നയിടങ്ങളിലും താഴ്ന്നവെള്ളം കയറാൻ സാദ്ധ്യതയുള്ള ഇടങ്ങളിലും താമസിക്കുന്നവർ ജാഗ്രത പുലർത്തണം. കേരള തീരത്ത് മത്സ്യബന്ധനത്തിന് തടസമില്ലെന്നും അധികൃതർ അറിയിച്ചു.