ആലപ്പുഴ: കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയിൽ നിലവിൽ നിരീക്ഷണത്തിലുള്ളത് 7185 പേർ. അഞ്ചു പേർക്ക് ജില്ലയിൽ രോഗം സ്ഥിരീകരിച്ചിരുന്നെങ്കിലും മൂന്ന് പേർ മാത്രമേ ഇപ്പോൾ ചികിത്സയിലുള്ളൂ. രണ്ടു പേർ രോഗവിമുക്തരായി.

11 പേരാണ് ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളത്. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലും കായംകുളം ഗവ. ആശുപത്രിയിലും അഞ്ചുപേർ വീതവും ഒരാൾ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലുമാണ് കഴിയുന്നത്. നാല് പേരെയാണ് പുതുതായി നിരീക്ഷണത്തിലാക്കിയത്. ഇന്ന് ആശുപത്രി നിരീക്ഷണത്തിൽ പുതുതായി ഒരാളെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത് .