photo

ആലപ്പുഴ: വില്പനയയ്ക്കായി ബൈക്കിൽ ചാരായം കൊണ്ടുപോയ യുവാവിനെ ആലപ്പുഴ നോർത്ത് പൊലീസ് അറസ്റ്റു ചെയ്തു. ചാത്തനാട് മുനിസിപ്പൽ ക്വാർട്ടേഴ്സിൽ മഹേഷ് കുമാർ (37) ആണ് അറസ്റ്റിലായത്. ഇന്നലെ രാവിലെ 9.45ന് കൊമ്മാടി ഭാഗത്ത് പൊലീസ് നടത്തിയ വാഹന പരിശോധനയിലാണ് ഇയാൾ കുടുങ്ങിയത്.