ഹരിപ്പാട്: ലോക്ക് ഡൗൺ ദുരിതം അനുഭവിക്കുന്നവർക്ക് എസ്.എൻ.ഡി.പി യോഗം ചേപ്പാട് യൂണിയനിലെ മുതുകുളം 317-ാം നമ്പർ ശാഖയുടെ നേതൃത്വത്തിൽ ഭക്ഷ്യ ഉത്പന്നങ്ങൾ, മാസ്ക് എന്നിവ വിതരണം ചെയ്തു. യൂണിയൻ സെക്രട്ടറി എൻ.അശോകൻ ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് ത്യാഗരാജൻ, സെക്രട്ടറി ആർ. ശശിധരൻ, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ ജി. ശശിധരൻ, ദിനരാജൻ, സുഭാഷ്ചന്ദ്ര ബാനർജി, വി.മംഗളകുമാർ, പുഷ്പാംഗദൻ, രാജു തുടങ്ങിയവർ പങ്കെടുത്തു.