പൂച്ചാക്കൽ: എസ്.എൻ.ഡി.പി യോഗം ചേർത്തല യൂണിയൻ സെക്രട്ടറി വി.എൻ.ബാബു 106 ശാഖകളിലേക്കായി 212 ചാക്ക് അരി സംഭാവന നൽകി. ഇതോടനുബന്ധിച്ചു നടന്ന ചടങ്ങ് വി.എൻ.ബാബു ഫ്ലാഗ് ഒഫ് ചെയ്തു.
കൊവിഡ് 19 പ്രതിസന്ധി തരണം ചെയ്യാൻ യൂണിയനിലെ ശാഖകൾ രംഗത്തു വന്നത് യൂണിയൻ സെക്രട്ടറിയുടെ സമയോചിതമായ നിലപാടും പ്രേരണയും കൊണ്ടായിരുന്നു. രണ്ടാഴ്ചയോളം ശാഖയോഗം ഭാരവാഹികളുമായി നിരന്തരം ആശയവിനിമയം നടത്തിയിരുന്നു. യൂത്ത് മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് ജെ.പി.വിനോദ്, ശ്യാം, പ്രിൻസ് മോൻ, രതീഷ്, അഭിലാഷ്, റെജി, മിനേഷ്, ഷാബു, ഷിബു തുടങ്ങിയവർ അരി വിതരണത്തിൽ പങ്കാളികളായി.