ആലപ്പുഴ: ലോക്ക് ഡൗൺ മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് ആശ്വാസകരമാവുന്ന തരത്തിൽ എല്ലാ ബാങ്ക് അക്കൗണ്ടുകളിലെയും മിനിമം ബാലൻസ് നിർദേശം പിൻവലിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി രാജു അപ്‌സര ആവശ്യപ്പെട്ടു. ബാങ്കുകൾ നിർദേശിക്കുന്ന എല്ലാവിധ പലിശയും ബാങ്ക് ചാർജുകളും നൽകി അക്കൗണ്ട് നിലനിറുത്തി വന്ന ഉപഭോക്താക്കളെ അടിയന്തര ഘട്ടത്തിൽ ബാങ്കുകൾ സഹായിക്കണമെന്ന് രാജു അപ്‌സര പറഞ്ഞു.