ഹരിപ്പാട്: വീയപുരം പായിപ്പാട് ത്രാച്ചേരിൽ പാടം, ചെറുതന കോയിക്കൽ ജംഗ്ഷനു സമീപമുള്ള പോച്ചപ്പാടം എന്നിവിടങ്ങളിൽ തീ പടർന്നത് പരിഭ്രാന്തി പരത്തി.
ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു പായിപ്പാട്ട് തീപിടിത്തമുണ്ടായത്. ഇരുന്നൂർ ഏക്കറോളം വരുന്ന പാടം കൊയ്ത്തു കഴിഞ്ഞ് കിടക്കുകയാണ്. ഹരിപ്പാട് ഫയർ ഫോഴ്സ് എത്തിയാണ് തീ അണച്ചത്. ചെറുതനയിലെ പാടത്ത് മൂന്നുമണിയോടെയാണ് തീപിടിത്തമുണ്ടായത്. കൊയ്ത്തു കഴിഞ്ഞ പാടത്ത് കർഷകർ തന്നെ തീ ഇട്ടതാവാമെന്ന് ഫയർഫോഴ്സ് അധികൃതർ അറിയിച്ചു. ഹരിപ്പാട്, തകഴി എന്നിവിടങ്ങളിൽ നിന്ന് ഓരോ യൂണിറ്റ് ഫയർഫോഴ്‌സും ഹരിപ്പാട് എമർജൻസി റെസ്ക്യൂ ടീം അംഗങ്ങളും ഏറെ നേരം പരിശ്രമിച്ചാണ് തീ കെടുത്തിയത്.