bdn

ഹരിപ്പാട്: മുട്ടം നാലുകെട്ടും കവലയ്ക്ക് സമീപം ഏഴു ലിറ്റർ ചാരായവുമായി യുവാവ് പിടിയിൽ. പള്ളിപ്പാട് കാരിവേലിൽ പടീറ്റതിൽ പ്രശാന്തിനെയാണ് (37) ഹരിപ്പാട് പൊലീസ് അറസ്റ്റ് ചെയ്തത്.

രഹസ്യവിവരത്തെ തുടർന്ന് ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് പൊലീസ് ഇവിടെ എത്തിയത്. ചാരായം വാങ്ങാൻ എത്തിയ ആൾ ഓടി രക്ഷപ്പെട്ടു. തുടർന്ന് പ്രതിയുമായി നടത്തിയ അന്വേഷണത്തിൽ പാടത്തിന്റെ പല ഭാഗങ്ങളിലായി ഒളിപ്പിച്ചിരുന്ന ചാരായം കണ്ടെടുത്തു. സി.ഐ ഫയാസിന്റെ നേതൃത്വത്തിൽ എസ്.ഐ എം. ഹുസൈൻ, എ.എസ്.ഐ അൻവർ, സി.പി.ഒമാരായ നിഷാദ്, ദിലീപ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.