മാവേലിക്കര: വിഷു ദിനമായ നാളെ പ്രാർത്ഥനാദിനമായി ആചരിക്കണമെന്ന്എസ്.എൻ.ഡി.പി യോഗം മാവേലിക്കര യൂണിയൻ നേതൃത്വം നിർദ്ദേശിച്ചു. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ആഹ്വാനപ്രകാരമാണിത്.

എല്ലാ വീടുകളിലും രാവിലെ 7ന് ശ്രീനാരായണ ഗുരുദേവ വിഗ്രഹം പുഷ്പമാലകൾ കൊണ്ട് അലങ്കരിച്ച് 5 തിരിയിട്ട നിലവിളക്ക് കൊളുത്തി സുഗന്ധദ്രവ്യങ്ങൾ പുകച്ച് കുടുംബാംഗങ്ങൾ എല്ലാവരും ഒന്നിച്ചിരുന്ന് പ്രാർത്ഥിക്കണം. ഗുരുസ്മരണ, ഗുരുഷഡ്ഗം, ഗുരുസ്തവം എന്നിവയും ഗുരുദേവൻ അരുൾ ചെയ്ത ഭദ്രകാള്യഷ്ടകം, പിണ്ഡദന്ദി, ദൈവദശകം, ഗദ്യപ്രാർത്ഥന എന്നിവയുമാണ് ചൊല്ലേണ്ടതാണ്. എല്ലാ കുടുംബങ്ങളിലും അന്നേ ദിവസം നിശ്ചിത സമയത്ത് പ്രാർത്ഥന നടക്കുമെന്ന കാര്യം ബന്ധപ്പെട്ട ശാഖാ ഭാരവാഹികൾ ഉറപ്പു വരുത്തണം. ഈ വിവരം ശാഖയോഗം ഉച്ചഭക്ഷണിയിലുടെ അറിയിക്കണമെന്നും യൂണിയൻ അഡ്മിനിസ്ട്രേറ്റർ അഡ്വ. സിനിൽ മുണ്ടപ്പള്ളി അറിയിച്ചു.

 പൊതിച്ചോർ വിതരണം

തെക്കേക്കര 295-ാം നമ്പർ കുറത്തികാട് ശാഖായോഗമാണ് ഇന്നലെ പൊതിച്ചോർ തയ്യാറാക്കി നൽകിയത്. യൂണിയൻ അഡ്മിനിസ്ട്രേറ്റർ അഡ്വ.സിനിൽ മുണ്ടപ്പള്ളി മാവേലിക്കര, മാന്നാർ പൊലീസ് അധികൃതർക്ക് കൈമാറി. രാജൻ ഡ്രീംസ്, അജി പേരാത്തേരിൽ, രാധാ കൃഷ്ണൻ,റജി, ഷാജി സുരേഷ് കുമാർ രാജീവ്, അനിൽകുമാർ, ദയകുമാർ ചെന്നിത്തല എന്നിവർ വിതരണത്തിന് നേതൃത്വം നൽകി. ഇന്ന് തഴക്കര മേഖലയിലെ 257, 1175, 2425 എന്നീ ശാഖായോഗങ്ങളാണ് വിതരണം.