bdb

ഹരിപ്പാട്: മുട്ടം വലിയകുഴിയിൽ ചക്കാല തെക്കതിൽ എൻ.സതീശന്റെ ഭാര്യ റിട്ട.അദ്ധ്യാപിക രത്മ (62) പൊള്ളലേറ്റു മരിച്ചു. ഇന്നലെ രാവിലെ അഞ്ചരയോടെ അടുക്കളയിലായിരുന്നു സംഭവം. മണ്ണെണ്ണയൊഴിച്ചു തീകൊളുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. കരീലക്കുളങ്ങര പൊലീസ് മേൽനടപടി സ്വീകരിച്ചു. മക്കൾ:സിതാര, സരിത. മരുമക്കൾ: സൂരജ്, അഖിൽ. സഞ്ചയനം വ്യാഴാഴ്ച്ച രാവിലെ 9ന്.