അരൂർ: ലോക്ക്ഡൗൺ മൂലം ദുരിതം അനുഭവിക്കുന്ന പാവപ്പെട്ട കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്ത് സിനിമാ സംവിധായകൻ മേജർ രവിയും സുഹൃത്തുക്കളും.
അരൂർ പഞ്ചായത്തിലെ വെളുത്തുള്ളി വേല പരവകോളനിയിലെ 40 കുടുംബങ്ങൾക്കും തൈക്കാട്ടുശേരി പഞ്ചായത്തിലെ നൂറോളം കുടുംബങ്ങൾക്കുമാണ് ഭക്ഷ്യ ധാന്യങ്ങളടങ്ങിയ കിറ്റുകൾ വിതരണം ചെയ്തത്. തുടർ ദിവസങ്ങളിലും ഇത്തരത്തിൽ അരൂർ നിയോജകമണ്ഡലത്തിൽ സഹായം ലഭ്യമാക്കും.