hdj

ഹരിപ്പാട്: കൊവിഡ് മഹാമാരിക്കിടെ നിസ്തുല സേവനം അനുഷ്ഠിക്കുന്ന ആരോഗ്യ പ്രവർത്തകരെ പുകഴ്ത്തി രാജീവ് വഴിയമ്പലത്തിന്റെ രചനയിൽ സിനു ഹരിപ്പാട് സംഗീതം നൽകി ആലപിച്ച കവിത സോഷ്യൽ മീഡിയ ഏറ്റെടുത്തു. ഫേസ്ബുക്കലൂടെ പുറത്ത് വന്ന് മണിക്കൂറുകൾക്കുളളിൽ ആയിരങ്ങളാണ് പാട്ട് കേട്ടത്.

'കണ്ടുവോ നീ കുറെ വെള്ളരി പ്രാവുകൾ, കണ്ണുകൾ ചിമ്മാത്ത മാലാഖമാർ...' എന്നു തുടങ്ങുന്ന കവിത നഴ്സുമാരുടെ ജീവിതത്തെയും ത്യാഗത്തെയും സേവനത്തെയും വാഴ്ത്തുന്നു. നാടിന്റെ നന്മ ലക്ഷ്യമാക്കി ആശയ സമ്പുഷ്ടതയോടെ എഴുതിയ കവിതയിൽ സാമൂഹ്യ വിമർശനങ്ങൾക്കും ഇടം കണ്ടെത്തിയിട്ടുണ്ട്.

കവിത രചിച്ച മഹാദേവികാട് വഴിയമ്പലം വീട്ടിൽ രാജീവ് ആലപ്പുഴ കളക്ടറേറ്റിലെ സീനിയർ ക്ലർക്കാണ്. ഗ്രാമ വികസന വകുപ്പിൽ ഉദ്യോഗസ്ഥയായ സിന്ധുവാണ് ഭാര്യ.പ്ലസ് ടു വിദ്യാർത്ഥിയായ കാളിദാസ് മകനും എട്ടാം ക്ലാസിൽ പഠിക്കുന്ന കാദംബരി മകളുമാണ്. സംഗീതം നല്കി കവിത ആലപിച്ച കുമാരപുരം എരിക്കാവ് കണ്ടലിൽ വീട്ടിൽ സിനു ടൂറിസ്റ്റ് ഗൈഡും ഡ്രൈവറുമാണ്. അർച്ചനയാണ് ഭാര്യ.