കറ്റാനം: കോൺഗ്രസ് , യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ ഭക്ഷ്യധാന്യ കിറ്റും പച്ചക്കറി കിറ്റും വിതരണം ചെയ്തു. കറ്റാനം ഷാജി വിതരണോദ്ഘാടനം നിർവഹിച്ചു. ഭരണിക്കാവ് മണ്ഡലം പ്രസിഡന്റ് കെ ആർ ഷൈജു, ജി രാധാകൃഷ്ണൻ, എം ആർ മനോജ് കുമാർ, കട്ടച്ചിറ ശ്രീകുമാർ, ജീവകുമാർ, വിഷ്ണു ചേക്കോടൻ, ശരത് കുമാർ, ശ്രീജിത്ത്‌ പദ്മകാരൻ എന്നിവർ വിതരണത്തിന് നേതൃത്വം നൽകി.