ph

കായംകുളം: എം.എസ്.എം കോളജ് റിട്ട. വൈസ് പ്രിൻസിപ്ൽ കുറ്റിത്തെരുവ് പട്ടിരേത്ത് സോമനാഥപിള്ളയുടെ വീട്ടിൽ അതിക്രമിച്ചു കടന്ന മൂന്നംഗ സംഘം രണ്ടു കാറുകൾ അടിച്ചു തകർത്തു.

ഇന്നലെ വൈകിട്ട് മൂന്നോടെയാണ് സംഭവം. ബൈക്കിലെത്തിയ മൂന്നംഗം സംഘമാണ് അക്രമം നടത്തിയത്. പോർച്ചിൽ കിടന്ന ഇന്നോവ കാറും വീടിന് മുന്നിലായി റോഡിൽ പാർക്ക് ചെയ്തിരുന്ന, സുഹൃത്തിന്റെ ഫോക്സ് വാഗൺ കാറുമാണ് തല്ലിത്തകർത്തത്. ഇരു വാഹനങ്ങളുടെയും ഗ്ലാസുകൾ തകർത്തു. സംഘത്തിൽപ്പെട്ടവർ മുഖം മറച്ചിരുന്നതായി വീട്ടുകാർ പറയുന്നു. മീറ്റർ പലിശ ഇടപാടുമായി ബന്ധപ്പെട്ട സംഘമാണ് ആക്രമണം നടത്തിയതെന്ന് സംശയിക്കുന്നതായി പൊലീസ് പറയുന്നു.