obituary

ചേർത്തല:വാഹനാപകടത്തിൽ പരിക്കേ​റ്റ് ചികിത്സയിലായിരുന്ന മുനിസിപ്പൽ ആറാം വാർഡിൽ കരിയിൽ അശോകന്റെ മകൻ അഖിൽ (അപ്പു-23) മരിച്ചു. കഴിഞ്ഞ 8ന് രാത്രി ജോലി കഴിഞ്ഞ് ബൈക്കിൽ വീട്ടിലേക്ക് മടങ്ങുമ്പോൾ കലവൂർ ബർണാഡ് കവലയിലായിരുന്നു അപകടം. ഗുരുതരമായി പരിക്കേ​റ്റ അഖിൽ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ പുലർച്ചെയാണ് മരിച്ചത്. കലവൂർ കെ.എസ്.ഡി.പിയിലെ താത്കാലിക ജീവനക്കാരനാണ്. മാതാവ്: ബേബി.സഹോദരി:അശ്വതി.