arrack

ആലപ്പുഴ: ചാരായ വാറ്റുകാരെ ഒതുക്കാൻ എക്സൈസ് പൊരുതുന്നതിനിടെ, തമിഴ്നാട്ടിൽ നിന്ന് വൻ തോതിൽ സ്പിരിറ്റെത്തുമെന്ന് മുന്നറിയിപ്പ്. ലോക്ക്ഡൗൺ പ്രഖ്യാപിക്കും മുമ്പ് ആഘോഷ നാളുകൾക്കായി ശേഖരിച്ച സ്പിരിറ്റ് കേരളത്തിലേക്ക് കടത്തുമെന്നാണ് എക്സൈസ് ഇലിജൻസിന് ലഭിച്ച സൂചന.

ഇതോടെ,ഭക്ഷ്യവസ്തുക്കൾ, പച്ചക്കറികൾ, മത്സ്യം എന്നിവയുമായി കേരളത്തിലേക്ക് വരുന്ന വാഹനങ്ങളിൽ പരിശോധന കർശനമാക്കും..അതിർത്തികളിലെ ഊടുവഴികളിലൂടെ കുറഞ്ഞ അളവിൽ

സ്പിരിറ്റെത്തിക്കാൻ ശ്രമം നടക്കുമെന്നും സൂചനയുണ്ട്.

സട കുടഞ്ഞ് വാറ്റ്

2012 ന് ശേഷം സംസ്ഥാനത്ത് ചാരായ വാറ്റ് ഏറെക്കുറെ നിലച്ചിരുന്നെങ്കിലും ലോക്ക്ഡൗൺ പ്രഖ്യാപിച്ച് 20 ദിവസത്തിനുള്ളിൽ 770 കേസുകളാണ്രജിസ്റ്റർ ചെയ്തത്. 712 ലിറ്റർ ചാരായം പിടിച്ചെടുത്തു. 76,800 ലിറ്റർ കോടയും. ഇടുക്കി ജില്ലയിൽ മാത്രം ഞായറാഴ്ച പിടിച്ചെടുത്തത് 1900 ലിറ്റർ കോട. വീടുകൾ കേന്ദ്രീകരിച്ചുള്ള വാറ്റും സജീവം...