ആലപ്പുഴ: കൊവിഡ്-19ന്റെ പ്രതിരോധ പ്രവർത്തനങ്ങൾക്കായി പൊതുമേഖലാ സ്ഥാപനമായ പാതിരപ്പള്ളിയിലെ കേരള സ്റ്റേറ്റ് ഹോമിയപ്പതിക് കോ-ഓപ്പറേറ്റീവ് ഫാർമസി(ഹോംകോ) മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50 ലക്ഷം രൂപ ആർ.ടി.ജി.എസ് വഴി സംഭാവന നൽകിയതായി മാനേജിംഗ് ഡയറക്ടർ ഡോ. പി.ജോയ് അറിയിച്ചു.