ആലപ്പുഴ:കൊവിഡ്19ന്റെ പശ്ചാത്തലത്തിൽ കേരള കശുഅണ്ടി തൊഴിലാളി ആശ്വാസ ക്ഷേമനിധി ബോർഡിന്റെ കായംകുളം ഇൻസ്‌പെക്ടർ ഓഫീസിന്റെ പരിധിയിൽ വരുന്ന തൊഴിലാളികൾക്ക് സർക്കാർ പ്രഖ്യാപിച്ച 1000 രൂപ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ നൽകിയിട്ടുള്ള തൊഴിലാളികൾക്ക് ഉടൻ ലഭ്യമാവും.

അക്കൗണ്ട് വിവരങ്ങൾ നൽകാത്ത ക്ഷേമനിധി അംഗങ്ങൾ അവരുടെ അംഗത്വ കാർഡ് , ബാങ്ക് പാസ്ബുക്ക് , ആധാർ കാർഡ് എന്നിവയുടെ പകർപ്പുകൾ chiefofficecashew@gmail.com എന്ന ഇമെയിൽ വിലാസത്തിൽ അയക്കണം. ഇമെയിൽ വഴി രേഖകൾ സമർപ്പിക്കാൻ സാധിക്കാത്തവർക്ക് നാളെ മുതൽ കായംകുളം ക്ഷേമനിധി ഓഫീസിൽ നേരിട്ട് നല്കാം. ലോക്ക്ഡൗണിനു ശേഷവും ഈ ആനുകൂല്യം ലഭ്യമാവും. കഴിഞ്ഞ ഓണത്തിന് 2000 രൂപ കൈപ്പ​റ്റിയവരും അക്കൗണ്ട് വിവരങ്ങൾ നേരത്തെ നൽകിയിട്ടുള്ളവരും ഇനിയും വിവരങ്ങൾ നൽകേണ്ടതില്ലെന്നും കായംകുളം ഇൻസ്‌പെക്ടർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 9446444406.