ആലപ്പുഴ:കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായിട്ടുള്ള, 2019-20 സാമ്പത്തിക വർഷത്തിൽ കുടിശ്ശിക ഇല്ലാതെ അംശാദായം അടച്ചതും മറ്റ് സാമൂഹ്യ സുരക്ഷാ പെൻഷൻ കൈപ്പറ്റാത്തവരുമായ തൊഴിലാളികൾക്ക് 1000 രൂപ ധനസഹായമായി വിതരണം ചെയ്യും.
ഇതിനായി വെള്ളക്കടലാസിൽ അംഗത്തിന്റെ പേര്, അംഗത്വനമ്പർ , ആധാർ നമ്പർ, മൊബൈൽ നമ്പർ എന്നിവ രേഖപ്പെടുത്തിയ അപേക്ഷയോടൊപ്പം ആധാർ കാർഡ്, ക്ഷേമനിധി പാസ്ബുക്ക്, ബാങ്ക് പാസ്ബുക്ക്, എന്നിവയുടെ പകർപ്പും സമർപ്പിക്കണം. ലോക്ക് ഡൗൺ നിയന്ത്റണങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ജില്ലാ ഓഫീസിൽ നേരിട്ടെത്തി അപേക്ഷ നൽകാൻ സാധിക്കാത്തതിനാൽ അംഗീകൃത യൂണിയൻ മുഖേന അപേക്ഷിക്കാവുന്നതും, karshakanalappuzha@gmail.com എന്ന മെയിൽ ഐഡിയിലേക്ക് ബന്ധപ്പെട്ട രേഖകൾ സഹിതം അപേക്ഷകൾ മെയിൽ ചെയ്യാവുന്നതുമാണ്. ലോക്ക് ഡൗൺ കാലാവധിക്ക് ശേഷവും ആനുകൂല്യം വിതരണം ചെയ്യും. 60 വയസ് പൂർത്തിയായി ക്ഷേമനിധിയിൽ നിന്നും പിരിഞ്ഞുപോയ അംഗങ്ങൾ ആനുകൂല്യത്തിന് അർഹരല്ല. മറ്റ് സാമൂഹ്യ സുരക്ഷാ പെൻഷനുകൾ ലഭിക്കുന്നില്ല എന്ന സത്യവാങ്മൂലവും അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക് : 0477 2264923