ചാരുംമൂട് : വ്യാജ വാറ്റുകേന്ദ്രത്തിൽ നൂറനാട് എക്സൈസ് സംഘം നടത്തിയ മിന്നൽ പരിശോധനയിൽ പത്ത് ലിറ്ററോളം ചാരായവും വാറ്റുപകരണങ്ങളും പിടികൂടി. പുലിമേൽ പുത്തൻപുരയിൽ ബിജു ചാരായ വാറ്റുംവിൽപനയും നടത്തുന്നു എന്ന് റേഞ്ച് ഇൻസ്പെക്ടർ ഇ.ആർ.ഗിരീഷ് കുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായി

രുന്നു പരിശോധന.ബിജുവിനെതിരെ കേസെടുത്തു. ഒരു ലിറ്റർ ചാരായത്തിന് 1500 മുതൽ 3000 രുപ നിരക്കിലാണ് ആവശ്യക്കാർക്ക് ബിജു നൽകിയിരുന്നതെന്ന് എക്സൈസ് പറഞ്ഞു. നൂറനാട് കുടശ്ശനാട് മുറിയിൽ കൊട്ടിലപ്പാട്ട് കുടുംബ ക്ഷേത്രത്തിന് വടക്ക് വശത്ത് നിന്നും ഉപേക്ഷിച്ച നിലയി ഒരു ലിറ്റർ ചാരായം കണ്ടെടുത്തു.

റെയ്ഡിന് പ്രിവന്റീവ് ഓഫീസർ അബ്ദുൾ ഷുക്കൂർ , ഗ്രേഡ് പി.ഒ സന്തോഷ് കുമാർ സി.ഇ.ഒ മാരായ അശോകൻ , താജുദീൻ , രാജീവ്, വരുൺദേവ് , രാകേഷ് കൃഷ്ണൻ , വനിത സവിൽ എക്സൈസ് ഓഫീസർ വിജയലക്ഷ്മി എന്നിവർ പങ്കെടുത്തു.