ചാരുംമൂട് : ലോക്ക് ഡൌൺ കാലയളവിൽ കർഷകർക്ക് കൈത്താങ്ങുമായി കൃഷി വകുപ്പിന്റെ ജീവനി- സഞ്ജീവനി പദ്ധതിയ്ക്ക് തുടക്കമായി. കർഷകർ ഉത്പാദിപ്പിക്കുന്ന പച്ചക്കറികൾ ഒരു സ്ഥലത്ത് എത്തിച്ച് വില്പന നടത്തുന്നതാണ് പദ്ധതി .
എല്ലാ പഞ്ചായത്തുകളിലും ഇടനിലക്കാരുടെ ചൂഷണം ഒഴിവാക്കി കർഷകർക്ക് ന്യായവില ഉറപ്പാക്കാനും കഴിയും.
താമരക്കുളം പഞ്ചായത്തിലെ വിപണിയ്ക്ക് താമരക്കുളം എ ഗ്രേഡ് ക്ലസ്റ്റർ വിപണി ആണ് മേൽനോട്ടം വഹിക്കുന്നത്. എല്ലാ ബുധനാഴ്ചയും ശനിയാഴ്ചയും രാവിലെ 11 നാണ് വിപണിയുടെ പ്രവർത്തനം ആരംഭിക്കുക. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി. ഗീത ഉദ്ഘാടനം ചെയ്തു. കൃഷി ഓഫീസർ എസ്.അഞ്ജന പദ്ധതി വിശദീകരിച്ചു. കൃഷി അഡിഷണൽ ഡയറക്‌ടർ മധു ജോർജ് മത്തായി, മാർക്കറ്റിംഗ് അസിസ്റ്റന്റ് ഡയറക്‌ടർ സിന്ധു കരുണാകരൻ, കൃഷി അസിസ്റ്റന്റ് ഡയറക്ടർ സിജി സൂസൻ ജോർജ് , കൃഷി അസിസ്റ്റന്റ് രത്നകുമാരി എന്നിവർ പങ്കെടുത്തു.
ചാരുംമൂട് ബ്ലോക്ക് പരിധിയിലെ പഞ്ചായത്തുകളിലും ജീവനി - സഞ്ജീവനി വിപണികൾ സംഘടിപ്പിക്കുമെന്ന് കൃഷി അസിസ്റ്റന്റ് ഡയറക്ടർ അറിയിച്ചു .