ആലപ്പുഴ: ഡോ.അംബേദ്ക്കറുടെ 129-ാമത് ജയന്തി ആഘോഷത്തിന്റെ ഭാഗമായി ഇന്ന് രാത്രി എട്ട്മണിക്ക് വീടുകളിൽ ലോക വിജ്ഞാന ദീപം തെളിയിക്കും. വിവിധ സംഘടനാനേതാക്കൾ നടത്തിയ ഓൺലൈൻ യോഗത്തിലാണ് ലോക്ക് ഡൗൺ മാനദണ്ഡങ്ങൾ ലംഘിക്കാതെ ജയന്തി ആഘോഷിക്കാൻ തീരുമാനമായത്. രാവിലെ 11മണിക്ക് വീടുകളിൽ കുടുംബാംഗങ്ങൾ അംബേദ്ക്കറുടെ ഛായാചിത്രത്തിനു മുന്നിൽ പുഷ്പാർച്ചന നടത്തും. സാധുജന പരിപാലന സംഘം, സാംബവ മഹാസഭ, തണ്ടാർ മഹാസഭ, പുലയർ മഹാസഭ തുടങ്ങി അൻപതിലധികം സംഘടനാ നേതാക്കളാണ് ഓൺലൈൻ കൂടിയാലോചനയിൽ പങ്കെടുത്തത്.