ആലപ്പുഴ : കൊവിഡ്-19 നിയന്ത്രണത്തെ തുടർന്ന് പ്രതിസന്ധിയിലായ ചെറുകിട ഗ്ളാസ് വ്യാപാരികളെ സഹായിക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേരള ഗ്ളാസ് ഡീലേഴ്സ് ഫോറം സംസ്ഥാന ജനറൽ സെക്രട്ടറി മുഖ്യമന്ത്രിക്ക് നിവേദനം നൽകി.കെട്ടിട വാടകയിൽ രണ്ടുമാസത്തെ ഇളവ് അനുവദിക്കുക,നിബന്ധനയോടെ ആഴ്ത്തയിൽ രണ്ട് ദിവസം കട തുറന്ന് പ്രവർത്തിക്കാൻ അനുവദിക്കുക,രണ്ട് വർഷത്തേക്ക് അഞ്ചുലക്ഷം രൂപ പലിശരഹിത വായ്പ അനുവദിക്കുക, രണ്ട് മാസത്തെ വൈദ്യുതി ബിൽ സൗജന്യമാക്കുക തുടങ്ങിയ ആവശ്യങ്ങൾ നിവേദനത്തിലുണ്ട്.